ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. കഴിക്കാൻ എത്തിയവർ പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.

also read :മണിപ്പൂർ കേസ് തിങ്കളാ‍ഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി എത്തിയ മൂന്നംഗ സംഘം പൊറോട്ട ഓർഡർ ചെയ്തു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ പൊറോട്ടയ്‌ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ പൊലീസുകാർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിൽ തൊഴിലാളിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റു. ആക്രമണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read :കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് പ്രവാസികളെ നാടുകടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News