വായ്പ തിരിച്ചടവ് മുടങ്ങി; അന്വേഷിക്കാനെത്തിയ ജീവനക്കാർക്ക് നേരെ മുളകുവെള്ളമൊഴിച്ച് വീട്ടമ്മ

സ്വകാര്യ ബാങ്കിൽനിന്നു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ ജീവനക്കാർക്കു നേരേ മുളകുവെള്ളമൊഴിച്ച് വീട്ടമ്മയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. കോട്ടുകാൽ പയറ്റുവിള സ്വദേശിയായ ലത ബാങ്കിൽ നിന്നെടുത്ത വായ്പ മാസങ്ങളായി തിരിച്ചടവ് മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിലെ ജീവനക്കാർ ലതയുടെ വീട്ടിലെത്തിയത്.

ALSO READ: അവസാനം നാവനക്കി; മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഞെട്ടിക്കുന്നതെന്ന് മോദി

മുടങ്ങിയ തുക എത്രയും പെട്ടന്ന് അടയ്ക്കണം എന്നാവശ്യപ്പെട്ടപ്പോൾ പ്രകോപിതയായ ലത ഇവരുടെ ദേഹത്തേക്ക് മുളക് കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു.ജീവനക്കാരികളിൽ ഒരാളായ പാറശാല സ്വദേശിയായ ജിനി മോളുടെ ദേഹത്തേക്കാണ് മുളകുവെള്ളം വീണത്. മറ്റു ജീവനക്കാരായ ഉഷ,അശ്വതി,ഇന്ദുലേഖ എന്നിവർ ഓടിമാറിയതിനാൽ രക്ഷപെട്ടു.

ALSO READ: ‘മാധ്യമസ്വാതന്ത്ര്യം തോന്ന്യാസം അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ല’; ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകത്തെ ഗുണ്ടകൾ തമ്മിലുളള ഏറ്റുമുട്ടലാക്കിയ മനോരമ വാർത്തയ്‌ക്കെതിരെ വി.കെ സനോജ്

ദേഹത്തേക്ക് മുളകുവെള്ളം വീണതോടെ ജിനി മോൾക്ക് നീറ്റലും അസ്വസ്ഥതയും അനുഭവപെട്ടു. ഇതേതുടർന്ന് ജിനി മോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളകുവെള്ളം ഒഴിച്ചതു കൂടാതെ ജീവനക്കാർക്ക് നേരെ ഭീഷണിയും അസഭ്യവും വീട്ടമ്മ നടത്തി.ജിനിമോൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News