ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത്

മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം എസ് സി) ‘ഡെയ്‌ലാ’ എന്ന മദര്‍ഷിപ്പ് ഇന്ന് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ എം എസ് സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പലുകൂടിയാണിത്.

Also read:അനീഷിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഡിവൈഎഫ്ഐ; ഉരുള്‍പൊട്ടലില്‍ നഷ്ടമായ ജീപ്പിന് പകരം മറ്റൊന്ന് കൈമാറി

366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിന് 13,988 കണ്ടെയ്നര്‍ വഹിക്കാനുള്ള ശേഷിയുണ്ട്. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖത്ത് എത്തിച്ചേർന്ന കപ്പൽ ഇന്നലെയാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്.

Also read:മുകേഷിനെതിരായ പരാതി; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം എംഎസ്സിയുടെ തന്നെ ഫീഡർ കപ്പൽ അടുത്ത ആഴ്ചയെത്തി അവ ചെറു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. നാളെ കപ്പൽ ശ്രീലങ്കയിലേക്ക് പുറപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News