ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹത്തിലെ ശരീരഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയും കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിൽ നടന്ന സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
ALSO READ:പോക്‌സോ കേസ്; 91 വര്‍ഷം കഠിനതടവും പിഴയും
മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ മായാദേവിയുടേതാണ് കണ്ടെത്തിയ മൃതദേഹം. തല മൃതദേഹം കിടന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
സംഭവത്തിൽ യുവതിയുടെ ഭർത്താവായ രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദയ്ഭൻ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്ന് രാംകുമാര്‍ പറഞ്ഞു. തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ പറഞ്ഞത്.നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
ALSO READ:ദില്ലിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റി. നാല് വിരലുകളും മുറിച്ചുമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here