കുടുംബവഴക്ക്; ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. റഖീബ് എന്ന യുവാവിന്റെ ആക്രമണത്തിൽ ഭാര്യയായ ഖാലിദയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ കുടുംബാംഗങ്ങളുമായി ഇയാൾ ഒളിവില്‍ പോയി.

ALSO READ: നിയമകുരുക്ക് മാറി; ബഹ്റൈനിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽ‌കി

13 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായ ഇവര്‍ തമ്മില്‍ പതിവായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു എന്നന്വ അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഖാലിദ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറിയിരുന്നു. ബുധനാഴ്ച റഖീബ് ഇവരെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം വച്ചുള്ള ആക്രമണത്തില്‍ ഖാലിദയുടെ കഴുത്ത് മുറിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

ALSO READ: പത്തനംതിട്ടയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യ കസ്റ്റഡിയിൽ

അതേസമയം കഴിഞ്ഞ ദിവസം അസമിലും സമാനമായ സംഭവം നടന്നിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒളിച്ചോടി വിവാഹിതരായ ദമ്പതികളിൽ ഒരാളാണ്  കൊല്ലപ്പെട്ടത്. യുവതിയെയും രക്ഷിതാക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ ഒന്‍പത് മാസം പ്രായമുള്ള കുട്ടിയുമായി യുവാവ് പൊലീസിൽ കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News