കുടുംബവഴക്ക്; ചെമ്പഴന്തിയിൽ മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ചു, ഭർത്താവ് ഒളിവിൽ

crime

ചെമ്പഴന്തി ഇടത്തറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപിച്ചു. ഇടത്തറ മാധവാശ്രമത്തിൽ ലൗഷ (51)യെ ഭർത്താവ് ജയകുമാറാണ് വെട്ടി പരിക്കേൽപിച്ചത്. കഴുത്തിന് പിന്നിലും കൈപ്പത്തിയിലുമാണ് വെട്ടേറ്റത്. കുടുംബ വഴക്കിനിടെയാണ് ജയകുമാർ ഭാര്യ ലൗഷയെ വെട്ടിയത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം ഭർത്താവ് ജയകുമാർ ഒളിവിലാണ്. സംഭവത്തിൽ ക‍ഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ചുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഭിന്നശേഷിക്കാരിയാണ് വെട്ടേറ്റ ലൗഷ.

ALSO READ: എം.ജി സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം വിപൂലികരിക്കരിക്കാൻ സിൻഡിക്കേറ്റ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News