സാമൂഹിക മാധ്യമം ഉപയോഗിച്ചു, ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ ഭാര്യ കൂടുതൽ സജീവമാകുന്നത് ചോദ്യം ചെയ്തത് തർക്കമായി ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ റാസാപൂരിലാണ് സംഭവം. കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: നെടുമങ്ങാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

സാമൂഹിക മാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലിയാണ് രാംകുമാർ (32) ഭാര്യയുമായി വഴക്കിട്ടത്. വഴക്കിനിടയിൽ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News