മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊലപ്പെടുത്തി. കർണാടക ബെലഗാവിയ്ക്കു സമീപം ഉമാറാണിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ശ്രീമന്ത് ഇറ്റനാലിനൻ എന്നയാളാണ് സ്വന്തം മകളെ പീഡിപ്പിക്കാനായി ശ്രമിച്ചത്. ഇതു കണ്ടതോടെ പ്രകോപിതയായ ഭാര്യ രാത്രിയിൽ കുട്ടികൾ ഉറങ്ങുന്നതിനിടെ ശ്രീമന്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സാവിത്രി തന്നോട് സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ശ്രീമന്ത് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഭർത്താവിൻ്റെ ശരീരം വെട്ടിമുറിച്ച സാവിത്രി കൊലയ്ക്ക് ശേഷം ഭർത്താവിൻ്റെ മുഖം കല്ലുകൊണ്ട് ഇടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് വെട്ടിനുറുക്കിയ ഭർത്താവിൻ്റെ മൃതദേഹം സാവിത്രി സമീപത്തെ പറമ്പില്‍ തള്ളി.
ALSO READ: പാമ്പു കടിയേറ്റ് 5 വയസുകാരി മരിച്ച സംഭവം; കർണാടകയിൽ അങ്കണവാടികളുടെ ശോച്യാവസ്ഥക്കെതിരെ വൻ പ്രതിഷേധം
സംഭവത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്ന സാവിത്രി മൃതദേഹം കഷ്ണങ്ങളാക്കുകയും ശരീരഭാഗങ്ങള്‍ സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തികള്‍, ശ്രീമന്ത് ഉറങ്ങിക്കിടന്ന കിടക്ക, ചോരയില്‍ കുളിച്ച വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഒരു ബാഗിലാക്കി കല്ലുകൊണ്ട് കെട്ടി കിണറ്റില്‍ താഴ്ത്തി. ഇതിനുശേഷം മൃതദേഹം സൂക്ഷിച്ച വീപ്പ വൃത്തിയാക്കി കിണറ്റിലെറിഞ്ഞു.
ശ്രീമന്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലം വൃത്തിയാക്കുകയും തല തകര്‍ക്കാന്‍ ഉപയോഗിച്ച കല്ല് കഴുകി വീട്ടിലെ ഷെഡില്‍ സൂക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം കുളിച്ചുവന്ന സാവിത്രി അവർ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിക്കുകയും ചാരം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ഇതിനിടെ, മൂത്തമകള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു വന്നപ്പോൾ സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറയരുതെന്ന് സാവിത്രി മകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാൽ, ശ്രീമന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ തോന്നിയിരുന്ന പൊലീസ് ഭാര്യ സാവിത്രിയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം സാവിത്രി പൊലീസിനോട് സമ്മതിച്ചു. തുടർന്ന് പൊലീസ് സാവിത്രിയെ അറസ്റ്റ് ചെയ്യുകയും പ്രദേശത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here