ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജത ചകോരം ഹൈപ്പർബോറിയൻസ് സംവിധായകരായ ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും

The Hyperboreans

29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സിന് പുരസ്ക്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെൻ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളിൽ കേൾക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു. അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു. യഥാർത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണമാണ് സിനിമയിലുടനീളം.

Also Read: ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദിയാണ് ചലച്ചിത്രമേള: സജി ചെറിയാൻ

സങ്കീർണമായ ഈ സിനിമാഖ്യാനത്തെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് തിയേറ്റർ, ആനിമേഷൻ, സയൻസ് ഫിക്ഷൻ എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയ്ക്ക് ആധാരമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു കലാപ്രദർശനമാണ് ആദ്യം സംവിധായകർ പദ്ധതി ഇട്ടിരുന്നത് പിന്നീട് ആ ആശയം ഒരു സിനിമയായി പരിണമിക്കുകയായിരുന്നെന്നു. പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഫ്രാൻസിസ്‌കോ വിസെറലിന് സിനിമയിൽ ലോഹം കൊണ്ടു തീർത്ത മുഖമാണ്. കലാസംവിധായിക നതാലിയ ഗെയ്‌സിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News