ഹ്യൂണ്ടായി കൂടുതല്‍ ഇലക്ട്രിക്ക് കരുത്തിലേക്ക്! ക്രെറ്റ ഇലക്ട്രിക്ക് ഓണ്‍ ദി വേ

ഹ്യൂണ്ടായി മാറ്റങ്ങളിലേക്ക് കടക്കുകയാണ്.  ഇന്ത്യയില ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇലക്ട്രിക്ക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തുകളിലെത്തിയിരുന്നത്. 2024ന്റെ അവസാനത്തോടെ ക്രെറ്റ ഇലക്ട്രിക്ക് പതിപ്പുകള്‍ നിര്‍മിച്ചു തുടങ്ങുമെന്നാണ് വിവരം. ഇലക്ട്രിക് കരുത്തിലേക്ക് മാറുന്ന ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ ഒന്നാമനാകുകയാണ് ക്രെറ്റയുടെ ഇലക്ട്രിക് മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ:  ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ക്രെറ്റ ഇലക്ട്രിക് നിര്‍മിക്കുന്നത്. വരുന്ന പുതുവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ക്രെറ്റ ഇവി വിപണികളിലെത്താനാണ് സാധ്യത. ഇതിനിടയില്‍ ഇവയുടെ നിര്‍മാണവും പരീക്ഷണയോട്ടവും പുരോഗമിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുമുണ്ട്.

ALSO READ: കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ഒടുവിലെത്തിയ ക്രെറ്റയുടെ ഡിസൈനാകും പുതിയ മോഡലിന്. എന്നാല്‍ ഫീച്ചറുകളില്‍ ഒരുപടി മുന്നിലുമായിരിക്കും. എല്‍ജി കെം വികസിപ്പിക്കുന്ന 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള നിരത്തുകളില്‍ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഗ്ലോബല്‍ സ്‌പെക് കോന ഇലക്ട്രിക്കിന് കരുത്തേകുന്ന മോട്ടോറായിരിക്കും ക്രെറ്റയില്‍ നല്‍കുക. വാഹനത്തിന്റെ മുന്നിലെ ആക്‌സിലില്‍ സ്ഥാനം പിടിക്കുന്ന ഈ മോട്ടോര്‍ 138 ബി.എച്ച്.പി. പവറും 255 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News