നിപ; ഐസൊലേഷൻ കഴിയുന്ന 3 പേർക്ക് പനിയുടെ ലക്ഷണം; ഐ സി എം ആർ സംഘം നാളെ എത്തും

നിപ വൈറസിന്റെ സാഹചര്യത്തിൽ കോഴിക്കോട് പതിനൊന്ന് സാമ്പിൾ പരിശോധനക്ക് അയച്ചുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. ജില്ലയിൽ 789 സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് മാധ്യമങ്ങളോട് കളക്ടർ  വ്യക്തമാക്കി. അതേസമയം വീട്ടിൽ ഐസൊലേഷൻ കഴിയുന്ന 3 പേർക്ക് പനിയുടെ ലക്ഷണം കാണിച്ചിട്ടുണ്ട് . 4 പേർ ഐ സി യുവിലാണ്.

13 പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്നും കളക്ടർ വ്യക്തമാക്കി. കാൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അറിയിച്ചു.ദില്ലിയിൽ നിന്നുള്ള ഐ സി എം ആർ സംഘം നാളെ എത്തും.

നിപ അവലോകന യോഗത്തിൽ മന്ത്രിമാരായ വീണ ജോർജ് , പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ , അഹമ്മദ് ദേവർ കോവിൽ , ചീഫ് സെക്രട്ടറി ഡോ. വേണു. വി, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ , പോലീസ് , ആരോഗ്യ വകുപ്പ് അധികൃതർ പങ്കെടുക്കുന്നു.
ALSO READ:കേരളത്തില്‍ എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു? ദേശീയ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വിദഗ്ധന്‍

കോഴിക്കോട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ രോഗലക്ഷണം ഉള്ളതായി സൂചന. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. അതേസമയം, ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി.

ALSO READ:നിപ: നേരത്തെ തലച്ചോറിലായിരുന്നു രോഗലക്ഷണം, ഇത്തവണ മാറി; ആരോഗ്യ വിദഗ്ധന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News