പൊതു പരിപാടിയ്ക്കിടെ പി സരിനെ യുഡിഎഫ് സ്ഥാനാർഥി അപമാനിച്ച സംഭവം; മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?- മന്ത്രി എം ബി രാജേഷ്

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനോട് പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വെച്ച് യുഡിഎഫ് സ്ഥാനാർഥിയും വടകര എംപിയും ചേർന്ന് ചെയ്ത പ്രവൃത്തി എതിർ സ്ഥാനാർഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരത്തിൻ്റെ ഭാഗമെന്ന് മന്ത്രി എം.ബി. രാജേഷ്. തൻ്റെ ഫെയ്സ്ബുക്ക് പേജിൽ മനുഷ്യർ ഇത്ര ചെറുതായിപ്പോകുമോ? എന്ന തലക്കെട്ടോടെ ഇട്ട കുറിപ്പിലാണ് മന്ത്രി എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും ചേർന്നു നടത്തിയ പ്രവൃത്തിയെ മന്ത്രി എം.ബി. രാജേഷ് വിമർശിച്ചത്. എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ പരസ്പരം എതിർസ്ഥാനാർഥികളായി മൽസരിക്കുന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുന്നത് സാമാന്യ മര്യാദ പാലിക്കാത്ത പ്രവൃത്തിയാണെന്നും മന്ത്രി അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ: യുവർ ഓണർ, ഡിവോഴ്സിനു ശേഷം ഭർത്താവ് സന്തോഷത്തോടെ ജീവിക്കുന്നു..അത് പറ്റില്ല, എനിക്ക് അയാളെ വീണ്ടും വിവാഹം ചെയ്യണം ജഡ്ജിയോട് യുവാവിൻ്റെ ഭാര്യ- വീഡിയോ വൈറൽ

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.

എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

ALSO READ: ‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News