കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകം, കുട്ടിയുടെ പിതാവിനെയും വളർത്തമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

ARREST

കോതമംഗലം നെല്ലിക്കുഴിയിൽ യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കോതമംഗലം നെല്ലിക്കുഴിയിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻ്റെ മകൾ മുസ്കാൻ്റെ മരണമാണ് കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റില്ല എന്നാണ് കുടുംബം നേരത്തെ, നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.

ALSO READ: തണുപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല, താലികെട്ടിനിടെ വരന്‍ ബോധംകെട്ട് വീണു; വിവാഹം വേണ്ടെന്നുവെച്ച് വധു

അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ കുട്ടി മരിച്ചു കിടക്കുകയായിരുന്നു എന്നാണ് അജാസ് ഖാൻ പറഞ്ഞത്. കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ധരും രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ സംശയം ഉണ്ടായിരുന്നതിനാൽ പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയെയും പൊലീസ് നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News