ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ശ്യാം ജി ചന്ദ്രനും മരണപ്പെട്ടു. ഭാര്യ ഭര്‍ത്താക്കന്മാരായിരുന്ന ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം ഭാര്യ ആരതി ജോലിക്ക് പോകുന്ന സമയത്ത് റോഡ്‌സൈഡില്‍ പതിയിരുന്ന് ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ഭാര്യ ആരതി മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ശ്യാം ജി ചന്ദ്രനും ഇന്ന് വൈകിട്ട് ഏഴര മണിയോടെ മരണപ്പെട്ടു.
ALSO READ ;വിരാട് കൊഹ്ലി- അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത് കുഞ്ഞ് പിറന്നു
ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അകന്നുകഴിയുകയായിരുന്നു. താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യപണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. സെയ്ന്റ് മേരീസ് പാലത്തിനുസമീപത്തു നിന്നും കനാലോര റോഡിലൂടെയെത്തി ഇടറോഡിലൂടെ സ്ഥാപനത്തിലേക്കു വരുമ്പോഴായിരുന്നു അക്രമമുണ്ടായത്. ഇടറോഡില്‍ പതിയിരുന്ന ശ്യാം ജി ചന്ദ്രന്‍ വണ്ടിതടഞ്ഞ് ആരതിയെ വലിച്ചിറക്കി പ്ലാസ്റ്റിക്ക് ഭരണിയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.
തീപടര്‍ന്നതോടെ യുവതി പ്രാണരക്ഷാര്‍ത്ഥം 100 മീറ്ററോളം അകലേക്കുവരെ ഓടി. സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്.ഉടന്‍തന്നെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ALSO READ;കെഎസ്‌യു ഫ്രറ്റേണിറ്റി സംഘര്‍ഷം; മഹാരാജാസ് കോളേജ് അടച്ചു
ഏതാനും നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു നല്‍കിയ ഹര്‍ജ്ജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവു ലഭിച്ചിരുന്നു. ഇതിനുശേഷവും ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണിമുഴക്കുന്നതായികാട്ടി ആരതി പട്ടണക്കാട് പോലീസില്‍ പരാതിനല്‍കിയിരുന്നു.ഇതില്‍ ആദ്യം പോലീസ് ഇയാളെ താക്കീതു ചെയ്തുവിട്ടയച്ചെങ്കിലും ഭീഷണി വീണ്ടും തുടര്‍ന്നതോടെ വീണ്ടും ജീവനുഭീഷണിയുണ്ടെന്നുകാട്ടി നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.കോടതിയില്‍ നിന്നും ജാമ്യം നല്‍കിയാണ് വിട്ടത്. സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശ്യാം.ബാലാമണിയാണ് ആരതിയുടെ അമ്മ.മക്കള്‍:വിശാല്‍,സിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here