പൊള്ളലേറ്റയാള്‍ നിലത്തു കിടന്ന സംഭവം; വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

Trivandrum Medical College

പൊള്ളലേറ്റയാള്‍ നിലത്തു കിടന്ന സംഭവത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പൊള്ളലേറ്റ രോഗിയെ കാഷ്വാലിറ്റിക്ക് മുന്നില്‍ കിടത്തിയത് ആംബുലന്‍സ് ഡ്രൈവര്‍. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആര്‍എംഒയാണ് പരാതി നല്‍കിയത്.

ALSO READ:കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു പരാതി നല്‍കിയതെന്നും സൂപ്രണ്ട് അറിയിച്ചു. പൊള്ളലേറ്റ വിവരവും ആശുപത്രിയെ അറിയിച്ചില്ല. മദ്യലഹരിയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ ഇയാളെ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആംബുലന്‍സ് ഡ്രൈവര്‍ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ:പൂജപ്പുരയില്‍ റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം; യുവാവ് ആശുപത്രിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News