മകളെ വിവാഹം കഴിച്ചു നല്‍കിയില്ല; ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിയ സംഭവം; യുവാവ് പിടിയിൽ

മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ആക്രമണത്തിന് ശേഷം മുങ്ങിയ കണ്ണൂർ തയ്യിൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്.കൂട്ടുപ്രതി അഞ്ജിത്തിനായി തിരച്ചിൽ തുടരുന്നു.

Also Read: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: 21 ന് വീണ്ടും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. വ്യാഴാഴ്ച പുലർച്ചെ യായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരുക്കേറ്റ രാജേഷിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിക്കുന്ന സമയത്ത് ഒരു സുഹൃത്ത് കൂടി പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജേഷിന്റെ പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Also Read: മകളെ വിവാഹം ചെയ്ത് നല്‍കാന്‍ വിസമ്മതം; പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News