രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Also read:വെന്യു എടുക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത; വൻ ഓഫറുമായി ഹ്യുണ്ടായി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗിയായ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായർ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിലവിൽ നിരീക്ഷണത്തിലാണ്.

Also read:കഴുത്തറ്റം മലിനജലത്തിൽ, ജോയിക്കായി നടത്തിയത് പകരം വെയ്ക്കാനാകാത്ത തിരച്ചിൽ ; അഗ്നി രക്ഷാസേനക്ക് സോഷ്യൽമീഡിയയുടെ ബിഗ്‌സല്യൂട്ട്

രവീന്ദ്രൻ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ കണ്ടത്. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്ന് കുടുംബത്തിൻറെ ആരോപണം. സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവം അന്വേഷിക്കാമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് മന്ത്രിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News