കോഴിക്കോട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം; ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽ

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി മുസ്തഫയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read: വീട്ടിൽ എല്ലാവരും ഒരുങ്ങാൻ മണിക്കൂറുകൾ എടുക്കും, പക്ഷെ വെറും അഞ്ച് മിനുട്ടിൽ വാപ്പിച്ചി റെഡിയാകും: ദുൽഖർ സൽമാൻ

ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് 5.45-ഓടെയാണ് മുസ്തഫയുടെ മുത്തേരിയിലുള്ള അനുഗ്രഹ ഹോട്ടലില്‍വെച്ച് ഇയാൾ ഭാര്യ ജമീലയെ വെട്ടിപ്പരുക്കേൽപ്പിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമീലയെ വെട്ടിയശേഷം രക്ഷപ്പെട്ട മുസ്തഫയെ കണ്ടെത്താനായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.

Also Read:മരിച്ചടക്ക് നടത്തി; ഏഴാം നാൾ സ്വന്തം കല്ലറ കാണാന്‍ ‘പരേതൻ’ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News