കാസർഗോഡ് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി, യുവതി ചികിത്സയിൽ

കാസർഗോഡ് സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ മാതാവിനെ കണ്ടെത്തി. ദേലംപാടി പഞ്ചിക്കൽ സ്വദേശിയായ അവിവാഹിതയായ മുപ്പതുകാരിയാണ് യുവതി. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

Also Read; ‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ഞായറാഴ്ചയാണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ദേലംപാടി പഞ്ചിക്കൽ എസ്‌വിഎ യുപി സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. കുട്ടി ചൈൽഡ് ലൈൻ്റെ സംരക്ഷണയിലാണ്. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്തു.

Also Read; പോക്സോ കേസിൽ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന് വിചാരണയിൽ വെളിപ്പെടുത്തൽ; കാസർഗോഡ് കുമ്പളയിൽ പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News