കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ പത്തിന് നടക്കും

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ പത്തിന് നടക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയില്‍ ഉച്ചക്ക് പന്ത്രണ്ടരക്ക് ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസിന് ഇന്ത്യന്‍ അംബാസഡര്‍ ഡോക്ടര്‍ ആദര്‍ശ് സൈ്വഖയും എംബസിയിലെ മറ്റു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും നേതൃത്വം നല്‍കും.

ALSO READ:ഒമാനിൽ വിസ മെഡിക്കലിന് കാത്തിരിക്കണം: റിപ്പോർട്ടുകൾക്ക് സമയമെടുക്കും

വിവിധ പരാതികളും പ്രശ്‌നങ്ങളും എംബസിയുടെ മുന്നില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഈ അവസരം ഉപയോഗിക്കണമെന്ന് എംബസി അറിയിപ്പില്‍ പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 11.30 മുതല്‍ ആരംഭിക്കുമെന്നും എംബസി വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ALSO READ:കെൽട്രോണിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here