ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനും അവസരം നൽകണം; പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി ദേശീയ ടീം പരിശീലകൻ

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പങ്കെടുപ്പിക്കാൻ അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥനയുമായി ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് രംഗത്ത്.

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പങ്കെടുപ്പിക്കാനാവില്ല എന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനത്തിലിരിക്കുന്നതിന് പിന്നാലെയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പങ്കെടുപ്പിക്കാൻ അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥനയുമായി ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ടീം കഠിനാധ്വാനത്തിലാണെന്നും കൂടുതൽ പിന്തുണയുണ്ടെങ്കിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമായേക്കുമെന്ന സാഹചര്യത്തിലാണ് ഇഗോർ സ്റ്റിമാക്ക് അഭ്യർഥനയുമായി രംഗത്തെത്തിയത്. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തിരിച്ചടിയായത് മന്ത്രാലയം നിഷ്കർഷിക്കുന്ന ടീം ഇനങ്ങൾക്കുള്ള യോഗ്യത മാനദണ്ഡം ഫുട്ബാള്‍ ടീമിനില്ല. ഏഷ്യയിലെ മികച്ച എട്ടു ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു.

നിലവിൽ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ റാങ്കിങ്ങിൽ 18ാം സ്ഥാനത്താണ് ഇന്ത്യ.സാഫ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അടുത്ത കാലത്ത് മികച്ച പ്രകടനമാണ് ഇഗോർ സ്റ്റിമാക്കിന് കീഴിൽ കാഴ്ച്ചവെക്കുന്നത് ഫുട്ബാളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നൽകുമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുകളെ കുറിച്ചുള്ള കാര്യങ്ങൾ ആരെങ്കിലും നിങ്ങളെ ധരിപ്പിച്ചതായി ഉറപ്പില്ലെന്നും അവിടെ പ്രധാന ആഗോള കായിക വിനോദമായ ഫുട്ബാളിൽ, ഇന്ത്യൻ പതാകയെ പ്രതിനിധീകരിച്ച് ടീമിന് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും -സ്റ്റിമാക് കുറിപ്പിൽ പറയുന്നു.ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പങ്കെടുപ്പിക്കരുതെന്ന കേന്ദ്രകായിക മന്ത്രാലയത്തിന്‍റെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Also Read: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സ് ടെല്ലസ് ഇനി അൽ നസറിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News