പുതിയ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറ് റാങ്കിലേക്ക് തിരിച്ചെത്തി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം

പുതുക്കിയ ഫിഫാ റാങ്കിങ്ങ് പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യക്ക് അഭിമാന മൂഹൂർത്തം. ഫിഫാ റാങ്കിങ്ങിന്‍റെ ആദ്യ നൂറിൽ ഇടംപിടിച്ച് ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം.2018 ന് ശേഷം ആദ്യമായാണ് ഇന്ത്യ ആദ്യ നൂറിൽ ഇടം പിടിക്കുന്നത്. സാഫ് ചാമ്പ്യൻഷിപ്പിലെ ജയത്തിന് പിന്നാലെയാണ് നേട്ടം .ഒരു സ്ഥാനം മെച്ചപ്പെടുത്തി 99 ആം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവില്‍ 1208.69 പോയിന്‍റുകളാണ് റാങ്കിങില്‍ ഇന്ത്യയ്ക്കുള്ളത്. അതേസമയം ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

also read:സാമ്പത്തിക സാക്ഷരതാ ക്വിസ്സിന്റെ സംസ്ഥാന തല മത്സരം പൂർത്തിയായി , അർജുനും നിരഞ്ജനും ജേതാക്കൾ

1996 ല്‍ ഫിഫ റാങ്കിങില്‍ 94ാം സ്ഥാനത്തായിരുന്നു റാങ്കിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. 1993 ല്‍ 99ാം സ്ഥാനത്തും 2017 ലും 2018ലും 96ാം സ്ഥാനത്തും ഇന്ത്യ എത്തിയിരുന്നു. ഈ മാസം ആദ്യം ബെംഗളൂരുവിൽ വച്ച് നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സെമിയില്‍ ശക്തരായ ലെബനനെയും ഫൈനലില്‍ കുവൈറ്റിനെയും പരാജയപ്പെടുത്തിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള അര്‍ജന്‍റീനയ്ക്കു പിന്നാലെയായി ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.ജപ്പാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ 20ാം സ്ഥാനവുമായി മുന്നിട്ടു നിൽക്കുന്നത്.

also read:ദുഷിച്ചു നാറിയ കേന്ദ്രഭരണത്തെ തുറന്നുകാട്ടാന്‍ കൈരളി ന്യൂസിന് ക‍ഴിഞ്ഞു, ‘ന്യൂസ് ആന്‍ഡ് വ്യൂസിന്’ നന്ദി അറിയിച്ച് പ്രേക്ഷകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News