ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്.

also read: പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരും; ജെയ്ക് സി തോമസ്

ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുക.ഏകദിന ലോകകപ്പിന് മുന്നോടിയായി സാധ്യമായ എല്ലാ ഓപ്ഷനുകളും പരീക്ഷിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിക്കുന്നു. ടീം തിരഞ്ഞെടുപ്പിനായി ബി സി സി ഐ ഉദ്യോഗസ്ഥരുടെ യോഗം ദില്ലിയിൽ നടക്കും. യോഗത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട് .

also read: എന്താണ് എഫ്‌ഐആര്‍? എപ്പോള്‍ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്?വിശദീകരണവുമായി കേരള പൊലീസ്

കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇതുവരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. 17 അംഗ ടീമെന്ന തീരുമാനത്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.നേരത്തെ പാകിസ്ഥാനും ബംഗ്ലാദേശും 17 അംഗ ടീമിനെ തിരഞ്ഞെടുത്തിരുന്നു.ഇതിനിടെ ലോകകപ്പിനായി 15 അംഗ താത്കാലിക ടീമിനെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ടെന്ന് ബി സി സി ഐ വൃത്തങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 5 നകം പട്ടിക ഐ സി സി ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.  ഈ ലിസ്റ്റില്‍ ഏത് ടീമിനും പിന്നീട് മാറ്റങ്ങള്‍ വരുത്താം. സെപ്തംബര്‍ 27 ആണ് ലോകകപ്പിനുള്ള ടീമുകളുടെ അന്തിമ പട്ടിക കൈമാറാനുള്ള അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News