ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

indian cricket team against newzealand

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മത്സരിച്ച ഭൂരിഭാഗം താരങ്ങളും കിവീസ് പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

Also Read; പറന്നുയർന്ന് മണിക്കൂറുകൾക്കുശേഷം തിരിച്ചിറക്കി; തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറക്കിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ

ബാറ്റിങ് നിരയില്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമില്‍ ഉൾപ്പെട്ടിട്ടുണ്ട്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരും നിരയിലുണ്ട്. പേസ് നിരയ്ക്ക് കരുത്ത് പകരാനായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരും ടീമിൽ ഇടംനേടിയിട്ടുണ്ട്. ധ്രുവ് ജുറെലും ടീമിലുണ്ട്.

Also Read; പുലർച്ചെ സ്‌കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ്‌മുറിയും ജനൽച്ചില്ലുകളും അടിച്ചുതകർത്തു, പിന്നാലെ സമീപമുള്ള ബേക്കറിയിലെ സിസിടിവിയും; പത്തനംതിട്ടയിൽ പൂർവ്വവിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ് എന്നിവരാണ് ടീമിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News