നായകനാകുമെന്ന് പ്രതീക്ഷിച്ചിട്ട് സ്‌ക്വാഡില്‍ പോലും പേരില്ല; മികവ് തെളിയിക്കാൻ ഇന്ത്യന്‍ യുവനിരയ്‌ക്കാകും; ശിഖര്‍ ധവാന്‍

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഇന്ത്യന്‍ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടീമിൽ നായകനാകുമെന്ന് പ്രതീക്ഷിച്ചിട്ട് സ്‌ക്വാഡില്‍ പോലും പേരില്ലാതിരുന്നത് ഞെട്ടിച്ചെന്നും ധവാൻ പറഞ്ഞു. ഗെയിംസില്‍ മികവ് കാണിക്കാൻ ഇന്ത്യന്‍ യുവനിരയ്‌ക്കാകുമെന്നും ധവാന്‍ പറഞ്ഞു. ടെസ്റ്റ്, ട്വന്‍റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വളരെ മുമ്പുതന്നെ താരം പുറത്തായിരുന്നു. നിലവില്‍ സീനിയര്‍ ടീമിന്‍റെ ഭാഗമല്ല ധവാന്‍.

also read: നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്…ഇനി വേറെ ഒരാൾക്കും  ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; കമന്റിന് മറുപടിയുമായി ധർമജൻ ബോൾഗാട്ടി

‘ഏഷ്യന്‍ ഗെയിംസിനുള്ള സ‌്‌ക്വാഡില്‍ എന്‍റെ പേരില്ലാതിരുന്നത് ചെറുതായി ഞെട്ടിച്ചു. സെലക്‌ടര്‍മാര്‍ക്ക് മറ്റൊരു പദ്ധതി മനസിലുണ്ട് എന്ന് പിന്നീട് വ്യക്തമായി. ഞാനത് അംഗീകരിക്കുന്നു. റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ മികച്ച യുവതാരങ്ങളും ടീമിലുണ്ട്. അവര്‍ക്ക് മികച്ച പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാനാകും എന്ന് ഉറപ്പാണ്’ എന്നാണ് ധവാന്‍ പറഞ്ഞത്.

also read: മണിപ്പൂര്‍ കലാപത്തിനിടെ വീണ്ടും ബലാത്സംഗം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍
അതേസമയം സീനിയര്‍ കരിയര്‍ ഏതാണ്ട് അവസാനിച്ചെങ്കിലും ക്രിക്കറ്റിനോട് വിട പറയാന്‍ ശിഖര്‍ ധവാന്‍ തയ്യാറല്ല. ‘ഞാന്‍ തിരിച്ചുവരവിന് തയ്യാറാണ്. അതിനാലാണ് ഞാന്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത്. ടീമിലേക്ക് തിരിച്ചെത്താന്‍ ഒരു ശതമാനം സാധ്യതയെങ്കിലും എപ്പോഴുമുണ്ട്. ഫിറ്റ്‌നസും പരിശീലനവും എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളാണ്. സെലക്ടര്‍മാര്‍ കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തേയും ബഹുമാനിക്കുന്നു. ഭാവിയെ കുറിച്ച് സെലക്ടര്‍മാരുമായി സംസാരിച്ചിട്ടില്ല. ഞാനിപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ്. എന്‍സിഎയാണ് എന്‍റെ കരിയറിനെ പരുവപ്പെടുത്തിയത്.എനിക്ക് ഐ പി എല്ലിനായി തയ്യാറെടുക്കണം. മുഷ്‌താഖ് അലി ട്രോഫി ഞാന്‍ കളിക്കും, പറ്റിയാല്‍ വിജയ് ഹസാരേ ട്രോഫിയിലും ഇറങ്ങും’ എന്നും ശിഖര്‍ ധവാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News