‘കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്; പൊലീസ് പരിശോധന സ്വാഭാവികം’: പി സരിൻ

p sarin

പാലക്കാട് കോൺഗ്രസ്സ് നേതാക്കളുടെ മുറിയിൽ പൊലീസ് എത്തി പരിശോധന നടത്തിയത് സ്വാഭാവിക നടപടിയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ. ഇത്താരമൊരു വിവരം കിട്ടിയാൽ സ്വാഭാവികമായും പൊലീസ് എത്തും. കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത് എന്നും സരിൻ പറഞ്ഞു.

Also read:‘പാലക്കാട് കോൺഗ്രസ് പണം കൊണ്ടുവന്നു; സമഗ്രമായ അന്വേഷണം നടത്തണം’: എ എ റഹിം എം പി

കോൺഗ്രസ് പരിശോധന വൈകിപ്പിച്ചത് സംശയാസ്പദമാണ്. കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്. ഇതിനപ്പുറത്തെ നാടകങ്ങളും ഷാഫി കെട്ടിയാടുമെന്നും അറിയാം. എല്ലാ നേതാക്കളും താമസിക്കുന്ന ഇടമായത് കൊണ്ടാണ് കെപിഎം ഹോട്ടൽ തന്നെ ഇടപാടിന് തെരഞ്ഞെടുത്തത്. ആർക്കും സംശയം തോന്നാതിരിക്കാനുള്ള നീക്കാമാണത് എന്നും സരിൻ പറഞ്ഞു.

Also read: കൊടകര കുഴൽപണ കേസ്; പണം കടത്താൻ ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം അഴിച്ചു വിട്ട് കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. റെയ്ഡിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന് പുറത്ത് പോയി. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News