ആലുവയിലെ കൊലപാതകം; സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്ത മുറിവുകൾ; കൊലപാതക ദിവസത്തിന്റെ തലേന്നും പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും അന്വേഷണസംഘം വെള്ളിയാഴ്ച എറണാകുളം പോക്സോ കോടതിയിൽ സമർപ്പിക്കും. ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്നു ആണ് ഈ ഫോറൻസിക് വിദഗ്ധരുടെ ഈ പരിശോധന.

കുട്ടിയെ കൊലപ്പെടുത്താൻ പ്രതി അസഫാക് ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ അന്വേഷണ സംഘം കുട്ടിയുടെ മാതാവിന്റെ സഹായം തേടും. പീഡനത്തിനു ശേഷം പ്രതി കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചു.

also read: തൃശൂരില്‍ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, ഇരുവരുടെയും ബാഗുകള്‍ ക്ലാസ് മുറിയില്‍

അതേസമയം കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ ഞെട്ടിക്കുന്നത് ആണ്. കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണെന്നു പ്രതി അസഫാക് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തമില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

also read: സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ സംഭവങ്ങളെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു: ഡോ.തോമസ് ഐസക്

കുറ്റകൃത്യത്തിന്റെ തലേന്നും പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു പരാജയപ്പെട്ടതായും സംശയിക്കുന്നുണ്ട്. മുൻപും പ്രതി അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം യു പി, ബിഹാർ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News