കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു

kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു.തൃശ്ശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അപേക്ഷ സമർപ്പിച്ചത്.ബിജെപി മുൻ തൃശൂർ ജില്ല  ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്  നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം.

കൊടകര കുഴൽപണ കേസിൽ  ബിജെപി മുൻ തൃശ്ശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷാണ് കുഴൽപണ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി 9 കോടി രൂപ ധർമ്മരാജൻ കൊണ്ടുവന്നുവെന്നും അത് പല നേതാക്കൾ കൊണ്ടു പോയെന്നും ആയിരുന്നു സതീഷ് പറഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത്.
കേസിൽ  തുടരന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ  നിയമോപദേശം ലഭിച്ചിരുന്നു.
തൃശ്ശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ എകെ. രാജു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വഴി അപേക്ഷ സമർപ്പിച്ചത്. അതേസമയം സർക്കാർ ഔദ്യോഗികമായി അന്വേഷണസംഘത്തെ പ്രഖ്യാപിച്ചാലുടൻ
അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗം തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ചേരും. ഇതിനു ശേഷമായിരിക്കും  തിരൂർ സതീഷിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News