ആലുവയിലെ കൊലപാതകം; പ്രതി അസ്ഫാക്കിനെതിരെ രഹസ്യമൊഴി ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം

ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെതിരെ രഹസ്യമൊഴി ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ശാസ്ത്രിയ രീതിയിൽ ചോദ്യം ചെയ്തുവരികയാണ് പൊലീസ്.

Also Read: ആംആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പ്രതി അസ്ഫാക്ക് ആലം പൊലീസ് ചോദ്യം ചെയ്യലിനോട് സഹകരിച്ചു തുടങ്ങി. നിലവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടി പുറത്തു വന്ന സാഹചര്യത്തിൽ ഇതു കേന്ദ്രീകരിച്ചുള്ള ശാസ്ത്രിയ ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ക്കൂടി പ്രതിയിൽ നിന്ന് പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കുട്ടിയുടെ താമസസ്ഥലം, കൃത്യത്തിനു ശേഷം പ്രതി എത്തിച്ചേർന്ന മറ്റിടങ്ങളിലുമായി വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും.

അതേസമയം, പോസ്റ്റ്മോർട്ടം ചെയ്ത സർജനെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കൂടാതെ ആറ് സാക്ഷികളുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തും.

Also Read: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News