ഷാജന്‍ സ്കറിയയ്ക്കായി ബംഗളൂരുവിലും പുനെയിലും അന്വേഷണ സംഘത്തിന്‍റെ തെരച്ചില്‍

മറുനാടൻ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിന്‍റെ എഡിറ്ററായ ഒളിവില്‍ ക‍ഴിയുന്ന ഷാജൻ സ്‌കറിയക്കായി പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. ഷാജൻ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുനെയിലും തെരച്ചിൽ നടത്തുന്നുണ്ട്‌.

ALSO READ: സംസ്ഥാനത്ത് രണ്ട് വർഷത്തില്‍ പട്ടയം നൽകിയത് 1,23,000 പേർക്ക്: മന്ത്രി കെ രാജൻ

മറുനാടൻ മലയാളിയുടെ ഓഫീസുകളിൽനിന്ന്‌ പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകൾ എന്നിവയുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്‌. ഷാജനെ ഉടൻ പിടികൂടുമെന്നാണ്‌ സൂചന.

പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ്‌ കേസ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News