എംടിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം. കൂടുതല്‍ തെളിവെടുപ്പിനും തൊണ്ടിമുതല്‍ ശേഖരിക്കുന്നതിനുമായി രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. എംടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ നിന്നും 26 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിന് ഞായറാഴ്ചയാണ് വീട്ടിലെ തൊഴിലാളികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ:ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍
എംടി വാസുദേവന്‍ നായരുടെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. 15 ലക്ഷം രൂപ വില വിലവരുന്ന 26 പവന്‍ സ്വര്‍ണമാണ് നാല് വര്‍ഷക്കാലയളവില്‍ പ്രതികള്‍ മോഷ്ടിച്ചത്. എംടിയുടെ ഭാര്യ സരസ്വതി നല്‍കിയ പരാതിയില്‍ മേലായിരുന്നു അന്വേഷണം. തുടര്‍ന്ന് വീട്ടില്‍ അഞ്ചു വര്‍ഷക്കാലമായി ജോലി ചെയ്തുകൊണ്ടിരുന്ന പാചകക്കാരി ശാന്ത, ബന്ധു പ്രകാശന്‍ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. നാലു വര്‍ഷത്തിനിടെ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും വജ്ര മരതക ആഭരണങ്ങളും ആണ് പ്രതികള്‍ മോഷ്ടിച്ചത്.
തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തന്നെ വിവിധ ജ്വല്ലറികളില്‍ ആയി വില്‍പ്പന നടത്തുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് കൂടുതല്‍ മൊഴിയെടുക്കുന്ന ദിനം തൊണ്ടിമുതല്‍ തിരിച്ചെടുക്കുന്നതിനുമായാണ് പൊലീസ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here