കൊടകര കുഴൽപ്പണക്കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്കുമാറിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ നിർണായക വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അനീഷ്കുമാറിൻ്റെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അനീഷിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുക. ഇതിനായുള്ള നോട്ടീസ് അനീഷ്കുമാറിന് അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ കൈമാറും.
ALSO READ: വയനാട് ദുരന്തം; രക്ഷാ പ്രവർത്തനത്തിന് എത്തിയതിന്റെ തുകയും കേന്ദ്രം പിടിച്ചു വാങ്ങി
തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിൽ ബിജെപി ഓഫീസിൽ നിന്ന് 1.5 കോടി രൂപയുടെ കള്ളപ്പണം കടത്തിക്കൊണ്ടു പോയത് അനീഷ്കുമാറാണെന്നാണ് പറയുന്നത്. അതേസമയം, തിരൂർ സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെ അടുത്തയാഴ്ചയോടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാകും സതീഷിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തുക.
News Summary- The investigation team will record the statement of BJP Thrissur District President Adv. KK Aneeshkumar in the Kodakara money laundering case.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here