തൊഴിലിടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കി ഇറാൻ ഭരണകൂടം.സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ സെപ്തംബര്‍ 16ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായാണ് തൊഴില്‍ രംഗത്തും ഹിജാബ് ധരിക്കല്‍ ഭരണകൂടം നിർബന്ധമാക്കുന്നത്.
Also Read: ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി; പുതിയ സർക്കുലർ പുറത്ത്
അമിനിയുടെ മരണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സുരക്ഷാ സേനയുമായുണ്ടായ ആക്രമണത്തില്‍ 530-ലധികം പേര്‍ കൊല്ലപ്പെടുകയും 22,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ടെഹ്റാനിലെ തെരുവുകളില്‍ ശിരോവസ്ത്രമില്ലാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ശിരോവസ്ത്രമോ ഹിജാബുകളോ ധരിക്കാത്ത സ്ത്രീ ജീവനക്കാരെയും ഉപഭോക്താക്കളെയും കണ്ടാല്‍ നടപടിയെടുക്കാന്‍ അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കും അവര്‍ സന്ദര്‍ശിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്താനുള്ള നിയമം ഇറാന്‍ ചര്‍ച്ചചെയ്യുന്നുമുണ്ടെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും ഹിജാബ് കര്‍ക്കശമാക്കുന്ന സമീപനമാണ് ഭരണകൂടത്തില്‍ നിന്നും വരുന്നത്. ഇറാന്റെ ആണവ പരിപാടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഹിജാബ് ധരിക്കുന്നത് ഇറാന്റെ രാഷ്ട്രീയ ചിഹ്നമായി മാറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here