കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ചു ; ജീവനക്കാരൻ അറസ്റ്റില്‍

കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ ജീവനക്കാരനെ അറസ്റ്റ് ചെയ്തു . കാസർകോട് ഹോസ്ദുർഗ് കോടതിയിലാണ് സംഭവം നടന്നത്. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്. ഇയാൾ കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. ജൂലൈ 23 നാണ് മോഷണം നടന്നത്.

also read :കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍

അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച് വച്ച ഗേറ്റാണ് ജീവനക്കാരൻ മോഷ്ടിച്ചത്. പ്രതി ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഹോസ്ദുർഗ് കോടതി തന്നെ റിമാന്റ് ചെയ്തു.

also read :നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർട്ടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ്; സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമദിനത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News