ഇസ്രയേലിലെ പലസ്തീനികൾ ആക്രമണം നടത്തിയാൽ അവരുടെ ബന്ധുക്കളെ നാടു കടത്തും; പുതിയ നിയമം പാസാക്കി ഇസ്രയേൽ പാർലമെൻ്റ്

ഇസ്രയേലിൽ പലസ്തീനികൾ ആക്രമണം നടത്തിയാൽ അവരുടെ ബന്ധുക്കളെ നാടു കടത്തുമെന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെൻ്റ്. ഇസ്രയേലിലെ പലസ്തീനികളെയും കിഴക്കൻ ജറുസലേമിലെ നിവാസികളെയും ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം.  41ന് എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. എന്നാൽ, സുപ്രീംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. ആക്രമണം നടത്തുന്ന പലസ്തീനികളുടെ കുടുംബാംഗങ്ങളെ യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം.

ALSO READ: വിദ്യാർഥികൾക്കായി പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അധ്യാപകൻ, പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകർ അറസ്റ്റിൽ

അതേസമയം, പാർലമെൻ്റ് പാസാക്കിയ നിയമം സുപ്രീം കോടതിയിലെത്തിയാൽ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനും ഇസ്രയേൽ സൈന്യത്തിൻ്റെ നിയമ വിദഗ്ധനുമായ ഡോ. എറാൻ ഷമീർ-ബോറർ പറഞ്ഞു. നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രയേലിൻ്റെ അടിസ്ഥാന മൂല്യങ്ങളുമായി ചേരാത്തതും ആണെന്നാണ് ഷമീർ-ബോറൻ്റെ വാദം. ഇതു കൂടാതെ, ആക്രമണകാരികളുടെ കുടുംബവീടുകൾ പൊളിക്കുകയെന്ന ദീർഘകാല നയവും ഇസ്രയേലിന് ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News