ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നുവെന്ന ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിത. ഹമാസ് പങ്കുവെച്ച വീഡിയോയിലാണ് 21 കാരിയായ മിയ സ്കീം എന്ന വനിതയുടെ വെളിപ്പെടുത്തൽ. ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് തിങ്കളാഴ്ച വീഡിയോ പുറത്തുവിട്ടത്.

ALSO READ: ഓസ്‌ട്രേലിയയിൽ ഇനി മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം സ്റ്റാമ്പുകൾ; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

‘അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്…ചികിത്സ നല്‍കുന്നുണ്ട്. മരുന്നുകള്‍ നല്‍കുന്നു. എല്ലാം ഓക്കെയാണ്. എത്രയും വേഗം എന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് വിടാനും വേഗം വീട്ടിലേക്ക് പോകാനും അനുവദിക്കണമെന്ന് മാത്രമേ ഞാൻ ആവശ്യപ്പെടൂ. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെ നിന്നും രക്ഷിക്കുക’, വീഡിയോയിൽ മിയ പറയുന്നു.

ALSO READ: ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ അവാർഡ് കിട്ടുന്നു, നാലാമതൊരു കുഞ്ഞ് കൂടി ഉണ്ടാവാൻ നിങ്ങൾ പ്രാർത്ഥിക്കണം എങ്കിലേ എനിക്ക് ഓസ്കാർ കിട്ടൂ: സുരാജ്

അതേസമയം, വിഡിയോയിൽ മിയ കൈ ഒടിഞ്ഞതിനെ തുടർന്ന് ഗാസയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ട്. ആശുപത്രിയിൽ മൂന്നു മണിക്കൂർ എന്റെ കൈയ്‌ക്ക് ശസ്ത്രക്രിയ നടത്തിയെന്നാണ് വനിത പറയുന്നത്. ഇവരുടെ കൈകളിൽ ശസ്ത്രക്രിയ നടത്തിയതിന്റെ അടയാളങ്ങളും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News