‘നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും;ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും’: മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പെൻഷൻ ഓണത്തിന് നൽകും. ഇത് സംബന്ധിച്ച നടപടികൾ കൈക്കൊണ്ടു വരുന്നതായി മന്ത്രി വി ശിവൻകുട്ടിഅറിയിച്ചു. ഒരു മാസത്തെ പെൻഷൻ നൽകാൻ ബോർഡിന് ചെലവാകുക 60 കോടിയോളം രൂപയാണ്.

Also read:മോദി സര്‍ക്കാരിന്റെ 2022ലെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

നിലവിൽ നിർമ്മാണ തൊഴിലാളി ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. 20 ലക്ഷത്തോളം അംഗങ്ങളും മൂന്നര ലക്ഷത്തിൽ പരം പെൻഷൻകാരും നിലവിൽ ബോർഡിൽ ഉണ്ട്. 72 കോടി രൂപയാണ് ബോർഡിന്റെ പ്രതിമാസ ചെലവ് വരുന്നത്. ബോർഡിന്റെ പ്രധാന വരുമാന മാർഗം ബിൽഡിംഗ് സെസിലൂടെ ലഭിക്കുന്ന വരുമാനമാണ്. 14 മാസത്തെ പെൻഷൻ കുടിശ്ശികയും 2024 ഏപ്രിൽ തൊട്ടുള്ള മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉണ്ട്.

Also read:കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കും, സപ്ലൈകോയില്‍ വലിയ വിലക്കുറവുണ്ടാകും: മുഖ്യമന്ത്രി

ബിൽഡിംഗ് സെസ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സെസ് പിരിവ് സുഗമമാക്കാൻ ഇൻഫർമേഷൻ കേരള മിഷൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്യുന്നതോടെ പെൻഷൻ അടക്കമുള്ള മറ്റു ആനുകൂല്യങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരി 15 വരെയുള്ള കാലയളവിൽ സെസ് പിരിക്കാനുള്ള ഉത്തരവാദിത്വം തൊഴിൽ വകുപ്പിനാണ്. അത് ഏതാണ്ട് 400 കോടി രൂപയോളം വരും. ആയത് പിരിച്ചെടുക്കാൻ അദാലത്തുകൾ അടക്കം ഊർജിത ശ്രമം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News