ഫ്രാൻസിസ് ജോർജിനായി വോട്ട് ചോദിച്ച് വീഡിയോ; പിന്നാലെ പാർട്ടി വിട്ട് ജോസഫ് ഗ്രൂപ്പ് നേതാവ്

ഫ്രാന്‍സിസ് ജോര്‍ജിനായി വോട്ട് ചോദിച്ച് വീഡിയോ ഇറക്കിയതിന് പിന്നാലെ ജോസഫ് ഗ്രൂപ്പ് നേതാവ് പാര്‍ട്ടിവിട്ടു. ജോസഫ് വിഭാഗം ജില്ലാകമ്മിറ്റിയംഗവും, സാംസ്‌കാരിക വേദി ഭാരവാഹിയുമായ സുനില്‍ കുന്നപ്പള്ളിയാണ് കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

ഫ്രാന്‍സിസ് ജോര്‍ജിനായി വീറോടെയാണ് സുനില്‍ കുന്നപ്പള്ളി പരസ്യ ചിത്രത്തിലുടെ വോട്ട് ചോദിച്ചത്. ഇതിന് പിന്നാലെയാണ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച് കൊണ്ടുള്ള സുനിലിന്റെ പ്രഖ്യാപനം ഉണ്ടായത്.

Also Read : ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം; 1 മണിവരെ പോളിംഗില്‍ മുന്നിട്ട് ത്രിപുരയും ബംഗാളും

കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗമായ സുനില്‍ സിനിമകളിലും, സീരിയലുകളിലും ചെറു വേഷമണിഞ്ഞിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പോഷക സംഘടനയായ സാംസ്‌കാരിക വേദിയുടെ ജില്ലാ കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സമീപനാളുകളില്‍ നിരവധി പേര്‍ ജോസഫ് ഗ്രൂപ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വോട്ട് ചോദിച്ച് ഇറങ്ങിയാള്‍ തന്നെ പാര്‍ട്ടി വിട്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News