നിപ വൈറസ്; അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി കർണാടക സർക്കാർ

കേരളത്തിലെ നിപ വൈറസ് സാഹചര്യത്തിൽ കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി കർണാടക സർക്കാർ. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും സർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം കടുപ്പിക്കാനും കർണാടക സർക്കാർ തീരുമാനിച്ചു.

ALSO READ:നിപ; 30 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക്; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നത തല യോഗം ഇന്ന്

നിപയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ബോധവൽക്കരണ പരിപാടികളും നിപ ലക്ഷണങ്ങൾ തിരിച്ചറിയാനും ഐസൊലേഷനിൽ ആക്കാനും പിഎച്ച്സി തലത്തിൽ വരെ പരിശീലനം നൽകാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി എല്ലാ അതിർത്തി ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഈ ടീമിൽ ഒരു മൃഗ ഡോക്ടറും ഉൾപെടും.

ALSO READ:പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയ സംഭവം; 8 പേര്‍ അറസ്റ്റില്‍

എല്ലാ ജില്ലാ ആശുപത്രികളിലും ഒരു ഐസിയു സൗകര്യം, ഐസൊലേഷൻ സൗകര്യത്തോടെ 2 കിടക്കകൾ, എന്നിവ തയ്യാറാക്കാനും പി പി ഇ കിറ്റുകൾ, ഓക്സിജൻ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങൾ മുൻകൂട്ടി സജ്‌ജമാക്കാനും കർണാടക സർക്കാർ നിർദ്ദേശം നൽകി. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാൽ ഉടൻ ജില്ലാ മെഡിക്കൽ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യമെങ്കിൽ സാമ്പിളുകൾ ബംഗളുരു എൻ ഐ വിയിലേക്ക് അയക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News