കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനിടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഗംഗാവാലി പുഴയില്‍ അര്‍ജുനായി നാളെ നാവികസേനയുടെ നേതൃത്വത്തില്‍ വീണ്ടും സോണാര്‍ റഡാര്‍ പരിശോധന നടത്തും. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് പ്രാഥമിക ലക്ഷ്യം. കാര്‍വാറില്‍ രാത്രി വൈകീട്ടു നടന്ന ഉന്നതലയോഗത്തിലാണ് പുഴയിലെ തിരച്ചില്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
ALSO READ: വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നേരത്തെ, ഷിരൂരിലെ തിരച്ചില്‍ തുടരേണ്ടതുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവും സര്‍ക്കാരിന് നല്‍കി. എന്നാല്‍ പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് തിരച്ചിലില്‍ നിന്നും ദൗത്യസേനാംഗങ്ങള്‍ വിട്ടു നില്‍ക്കുകയായിരുന്നു. പുഴയിലെ ഒഴുക്ക് 4 നോട്‌സില്‍ താഴെയായെങ്കില്‍ മാത്രമെ പുഴയില്‍ ഇറങ്ങിയുള്ള പരിശോധന സാധ്യമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ, മേഖലയില്‍ ഏതാനും ദിവസങ്ങളായി മഴ വിട്ടുനില്‍ക്കുന്നതിനാല്‍ പുഴയിലിറങ്ങിയുള്ള പരിശോധന വീണ്ടും ആരംഭിക്കാനാവുമോ എന്ന് പരിശോധിക്കുകയായിരുന്നു കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതല യോഗം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here