‘ദി കേരളാ സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍

കേരളത്തില്‍ നിന്നും 32,000 ത്തിലധികം സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തെന്ന തെറ്റായ വിവരമാണ് ‘ദ കേരളാ സ്റ്റോറി’ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് സംവിധായകനും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറും പറഞ്ഞുവയ്ക്കുന്നത്. ഇതൊരു സംഘപരിവാര്‍ അജണ്ടയാണ്. മതസൗഹാര്‍ദ്ദമുള്ള കേരളത്തിന്റെ മണ്ണില്‍ വിഷ വിത്തുകള്‍ പാകാനുള്ള സിനിമയാണത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള പരിശ്രമമാണ് സിനിമയുടെ പേരില്‍ നടക്കുന്നത്. അപകടകരമായ സന്ദേശമാണ് കേരളത്തെക്കുറിച്ച് ഈ സിനിമ പുറത്തേക്ക് നല്‍കുന്നത്. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സിനിമ നിര്‍മ്മിച്ചത്? വര്‍ഗീയതയുടെ വിഷ വിത്താണോ മോദി കേരളത്തില്‍ വന്ന് പാകിയത്? ഗുജറാത്ത് പോലെ കേരളത്തെയും വര്‍ഗീയമാക്കാനാണോ മോദി ശ്രമിക്കുന്നത്? എന്നും വി.ഡി.സതീശന്‍ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News