പശ്ചിമ ബംഗാളിൽ ദി കേരള സ്റ്റോറിക്ക് നിരോധനം, സിനിമ സത്യത്തെ വളച്ചൊടിച്ചുവെന്ന് മമത

ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തി പശ്ചിമ ബംഗാൾ. മുഖ്യമന്ത്രി മമതാ ബാനർജിയാണ് നിരോധനം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചത്. കേരള സ്റ്റോറിയുടെ കഥ സത്യത്തെ വളച്ചൊടിച്ചതെന്ന് മമത പ്രതികരിച്ചു. ചലച്ചിത്രത്തിൻറെ ട്രെയിലർ ഇറങ്ങിയത് മുതൽ വൻ വിവാദങ്ങളാണ് പല സംസ്ഥാനങ്ങളും നേരിട്ടത്.

പ്രദർശനം മൂലം സംസ്ഥാനത്ത് ഉണ്ടേയാക്കാവുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനുമാണ് ഈ തീരുമാനം എന്നും മുഖ്യമന്ത്രി മമത മാധ്യമങ്ങളോട് പറഞ്ഞു. ദി കേരള സ്റ്റോറി സിനിമ നിരോധിക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് പശ്ചിമബംഗാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News