32000 മൂന്നായി ! കേരള സ്റ്റോറിയുടെ വിവരണത്തിൽ തിരുത്ത്

വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്.

കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News