അസത്വ ജഢിലമായ വസ്തുതകള്‍ നിരത്തി കേരളത്തെ ലോകത്തിന് മുന്നില്‍ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും ഇവിടെ വര്‍ഗീയധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന സുദീപ്‌തോ സെന്നിന്റെ ‘ ദി കേരള സ്‌റ്റോറി ‘ എന്ന ഹിന്ദി സിനിമക്ക് ഇവിടെ ഒരു നിലക്കും പ്രദര്‍ശനാനുമതി നല്‍കരുതെന്നും വര്‍ഗീയ പ്രചാരണങ്ങള്‍ ലക്ഷ്യമിട്ട് കടുത്ത ഇസ്‌ലാമോഫോബിയ പരത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
കശ്മീര്‍ പ്രശ്‌നത്തെ ആര്‍.എസ്.എസ് കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച ‘കശ്മീര്‍ ഡയറി’യുടെ തുടര്‍ച്ചയെന്നോണം കേരളം ഭീകരവാദികളുടെ താവളമാണെന്ന് ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നതെന്ന് അതിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. വിദ്വേഷ പ്രചാരണങ്ങളിലുടെ കേരളത്തില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തിന്റെയും മതമൈത്രിയുടെയും അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണ്, മേയ് 5ന് റിലീസാവുന്ന ചിത്രം തയാറാക്കിയിരിക്കുന്നത്.
കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ കാണാതായെന്നും ഇവരെയൊക്കെ മതം മാറ്റി ഐ.എസ്.എസിനു വേണ്ടി ജിഹാദ് നടത്താന്‍ കടത്തിക്കൊണ്ടുപോയിരിക്കയാണെന്നുമാണ് സിനിമ പ്രചരിപ്പിക്കാന്‍ പോകുന്നത്. കേരളം ‘ലവ് ജിഹാദി’െന്റയും മതപരിവര്‍ത്തനത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും താവളമാണെന്ന സംഘ്പരിവാര്‍ ദുഷ്പ്രചാരണങ്ങളെ ബലപ്പെടുത്തുക എന്ന കുടില അജണ്ടയാണ് ഈ ചിത്രത്തിന് പിന്നില്‍. എല്ലാ നിലക്കും നിരോധിക്കപ്പെടേണ്ട ഒരു സൃഷ്ടിയാണെന്നിരിക്കെ മതദ്വേഷം പരത്തുകയും ജനവിഭാഗങ്ങളെ തമ്മില്‍ അകറ്റുകയും ചെയ്യുന്ന ഒരു സിനിമയെ അതിന്റെ പാട്ടിന് വിടുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിക്കും പോലിസ് മേധാവിക്കും അയച്ച കത്തില്‍ കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here