‘ദി കേരള സ്റ്റോറി’: വിലക്കിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനത്തിന് ബംഗാളിൽ ഏർപ്പെടുത്തി വിലക്കിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.

സംസ്ഥാനത്തെ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.അതേസമയം തമിഴ്നാട്ടിൽ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റർ ഉടമകൾ നിർത്തിവച്ചതാണെന്നു തമിഴ്നാട് വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാൻ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News