കോഴിക്കോട് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു

കോഴിക്കോട് മാവൂര്‍ റോഡ്, പട്ടേരിയില്‍ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു. എതിര്‍ വശത്തെ മരത്തിലിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Also Read: പാലക്കാട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം

എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് യു ടേണ്‍ എടുത്തതിനാല്‍ ബസ് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കകമുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News