തേങ്ങയിടാൻ കയറിയ ആൾ ഏണി മറിഞ്ഞ് ഗേറ്റിൽ വീണ് കമ്പികൾ വയറ്റിൽ തുളച്ചു മരണപെട്ടു

തേങ്ങയിടാനായി തെങ്ങിൽ ഏണി ചാരിവച്ചു കയറാൻ ശ്രമിക്കവേ ഏണി മറിഞ്ഞ് വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണയാൾ കമ്പികൾ വയറ്റിൽ തുളഞ്ഞു കയറി മരിച്ചു. തഴക്കര കുന്നം വിഷ്ണുഭവനിൽ വിജയകുമാറാണ് (58) മരിച്ചത്. അയൽവീട്ടിലെ ആവശ്യത്തിനു തേങ്ങയിടാൻ ഇന്നലെ രാവിലെ 11 ന് ഏണിയിലൂടെ തെങ്ങിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്.

ALSO READ:മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

തെന്നി മാറിയ ഏണിയിൽ നിന്നു വീടിന്റെ ഗേറ്റിനു മുകളിലേക്കു വീണ വിജയകുമാറിന്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളഞ്ഞു കയറി.ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം പിന്നീട്.

ALSO READ:പാർലമെന്റിലെ വനിതാ സംവരണം; തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News