ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ സിനിമയിലെ ബോക്‌സ്ഓഫീസ് ദുരന്തം ഈ ചിത്രമോ ?

സിനിമകളുടെ ബോക്‌സ് ഓഫീസ് കണക്കുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. കളക്ഷന്‍ കൂടുന്നതും കുറയുന്നതുമൊക്കെ വാര്‍ത്തയാകുന്നതും പതിവാണ്. ബോക്‌സ് ഓഫീസ് ദുരന്തം ആയതിന്റെ പേരില്‍ അടുത്തിടെ കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ഹിന്ദി ചിത്രം തേജസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Also Read : ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈറ്റ്

60 കോടി ബജറ്റിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് വെറും 6 കോടി മാത്രമായിരുന്നു. എന്നാല്‍ ഈ ചിത്രത്തെ ബഹുദൂരം പിന്നിലാക്കി ബോളിവുഡില്‍ മറ്റൊരു ചിത്രം എത്തിയിരിക്കുകയാണ്. അജയ് ബാലിന്റെ സംവിധാനത്തില്‍ (നവംബര്‍ 3) വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ ‘ദി ലേഡി കില്ലര്‍’.

വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടറുകള്‍ എത്തിയിരിക്കുകയാണ്. കാര്യമായ പ്രൊമോഷനുകളൊന്നുമില്ലാതെ തീയറ്ററുകളിലെത്തിയ ചിത്രത്തിന്റേതായി ആദ്യദിനം വിറ്റുപോയത് വെറും 293 ടിക്കറ്റുകള്‍ മാത്രമാണ്. അതിലൂടെ ഇന്ത്യയൊട്ടാകെ ലഭിച്ച കളക്ഷന്‍ 38,000 രൂപയും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഇത്രയും ഉയര്‍ന്ന ബജറ്റിലെത്തിയ ഒരു ചിത്രത്തിന് ആദ്യദിനം ഇത്രയും കുറവ് കളക്ഷന്‍ ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും.

Also Read : ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം

ചിത്രത്തിന്റെ ആദ്യ പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് എത്തിയത്. ബിഎ പാസ്, സെക്ഷന്‍ 375 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അജയ് ബാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ശൈലേഷ് ആര്‍ സിംഗും സാഹില്‍ മിര്‍ചന്ദാനിയും ചേര്‍ന്നാണ്. 45 കോടിയാണ് നിര്‍മ്മാതാക്കള്‍ക്ക് ചെലവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News