അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് കര തൊടുന്നത് വൈകിയേക്കുമെന്ന് അറിയിപ്പ്.ഗുജറാത്ത് തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് നിലവിൽ ഗുജറാത്ത് തീരത്ത് നിന്നും 135 കിലോമീറ്റർ അകലെയാണ് ഉള്ളത്. ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആളുകളുടെ എണ്ണം ഒരു ലക്ഷത്തോടടുത്തു.വൈകീട്ട് നാലു മണിക്കും എട്ടുമണിക്കും ഇടയിൽ ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രവചിച്ചിരുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കര തൊടുന്നത് 5 . 30 ഓടെയായിരിക്കും എന്നാണ് പുതിയ അറിയിപ്പ്.
also read : ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ നിരവധിപേരെ മാറ്റി പാർപ്പിച്ചു; കനത്ത ജാഗ്രതാ നിർദ്ദേശം
അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിച്ചിട്ടുള്ള ബിപോർജോയ് കര തൊടുന്നത് 140 കി.മീ മുതൽ 150 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. എട്ട് ജില്ലകളിൽ നിന്നായി ഇത് വരെ ഒരു ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു. 97,000 പേരെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ട്രെയിൻ – വിമാന സർവീസുകൾക്കും നിയന്ത്രണമുണ്ട്. ജാംനഗർ ആഭ്യന്തര വിമാനത്താവളത്തിലെ സർവീസുകൾ നിർത്തി വച്ചു.രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായുള്ള സർവീസുകൾ മാത്രമായിരിക്കും ഇന്നും നാളെയും അനുവദിക്കുക.
also read :ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here