ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം വരെ തടവും പിഴയും; സമോവയിലെ നിയമം വേറിട്ടത്

ഭാര്യയുടെ ജന്മദിനം ഓർത്ത് സമ്മാനങ്ങളുമൊക്കെയായി ആഘോഷമാക്കുന്ന ഭർത്താക്കന്മാരുണ്ട്. എന്നാൽ ചിലർ ഓർക്കുക പോലും ചെയ്യാറില്ല. ഭാര്യയുടെ ജന്മദിനം ഓർക്കുന്നവരാണോ നിങ്ങൾ? ഓർക്കാതിരുന്നാൽ എന്ത് കാര്യം എന്നല്ലേ? അത് അത്ര നിസാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് . പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നതത്രെ. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം നൽകുന്ന ശിക്ഷ എന്നാണ് റിപ്പോർട്ട്.

also read: മൂന്നാഴ്ച…! “ജീവനില്ലാത്ത നരകത്തില്‍ കുട്ടികളുടെ ശ്മശാനം”! ഗാസയിലെ കാഴ്ചകള്‍

സമോവയിൽ, ഭർത്താവ് ആദ്യമായി ഭാര്യയുടെ ജന്മദിനം മറന്നാൽ, അയാൾക്ക് മുന്നറിയിപ്പ് നൽകുകയും രണ്ടാം തവണയും ഇതേ തെറ്റ് ആവർത്തിച്ചാൽ ഭർത്താവിന് പിഴയോ ജയിൽ ശിക്ഷ ലഭിക്കുമത്രെ. നിയമപ്രകാരം, ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമോവയിൽ പ്രത്യേക സംഘമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വളരെ കർശനമായ നിയമങ്ങൾ നിലവിലുള്ള ഒരു കൊച്ചു ദ്വീപ് രാഷ്ട്രമാണ് സമോവ.

also read: കൊഹ്ലിക്കരുത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 326 റണ്‍സ്, ബാവുമയും സംഘവും ബാറ്റിങ്ങിനിറങ്ങി

കൂടാതെ ഭാര്യമാരെ അവരുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാൻ ബോധവൽക്കരണ ക്യാമ്പുകളും ഇവിടെ ഉണ്ടത്രേ. എന്നാൽ, നിരവധി മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ സമോവ ഒബ്സർവർ ദിനപത്രത്തിന് സമോവ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ക്ലാർക്ക് ഐ കൊറിയ ലോയേഴ്‌സിന്റെ പങ്കാളിയായ ഫിയോണ ഐ എന്ന അഭിഭാഷക നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇത്തരത്തിൽ ഒരു നിയമം സമോവയിൽ ഉള്ളതായി തനിക്ക് അറിയില്ല എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News